ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പ്

ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ: നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്‍റെ ഭാഗമായി നടത്തിയ നറുക്കെടിപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയം കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് മറിയം, ഇവന്റ്സ് പാർട്ണറായ സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവരുടെ മേൽനോട്ടത്തിലാണ് ഞായറാഴ്ച സ്കൂൾ കാമ്പസിൽ എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ് നറുക്കെടുപ്പ് നടന്നത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ഷാനവാസ്, ജനറൽ കോ-ഓർഡിനേറ്റർ പി.എം വിപിൻ എന്നിവരും വൈസ് പ്രിൻസിപ്പൽമാരും മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

വിജയികളും സമ്മാനങ്ങളും താഴെ കൊടുക്കുന്നു.

1. മർവ മൻസൂർ (ടിക്കറ്റ് നമ്പർ 086007)-മിത്സുബിഷി ASX കാർ

2. ഫാത്തിമത്തുൽ ഷഹർബാനു (ടിക്കറ്റ് നമ്പർ 109006)-MG5- കാർ

3. ബൻവാരിലാൽ (ടിക്കറ്റ് നമ്പർ 001327) -ഫ്രിഡ്ജ്

4. അഷ്‌റഫ് കെ.പി മുഹമ്മദ് (ടിക്കറ്റ് നമ്പർ 143849)- എൽഇഡി ടെലിവിഷൻ

5. ജയമോൾ (ടിക്കറ്റ് നമ്പർ 036642)-വാഷിങ് മെഷീൻ

6. ജോസഫ് വി. കുര്യൻ (ടിക്കറ്റ് നമ്പർ 015571)-നിക്കോൺ ക്യാമറ

7. യൂസഫ് (ടിക്കറ്റ് നമ്പർ 060387) - മൈക്രോവേവ് ഓവൻ

8. ടി. ഉനൈസ് - (ടിക്കറ്റ് നമ്പർ 110063) - വാക്വം ക്ലീനർ

9. വിഘ്നേഷ് ജീവൻ (ടിക്കറ്റ് നമ്പർ 138437) -നിയോ ഗ്ലൂക്കോമീറ്റർ

10. ഐറിൻ മറിയം സെലിമോൻ (ടിക്കറ്റ് നമ്പർ 003711) -കാമിനോമോട്ടോ ഹെയർ കെയർ ഗിഫ്റ്റ് പായ്ക്ക് ജപ്പാൻ

Tags:    
News Summary - Indian School Mega Fair: Draw Result Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.