ഇ​ന്ത്യ​ൻ സ്കൂ​ൾ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങ്

ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ്സ് കൗൺസിൽ ചുമതലയേറ്റു

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു. ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ഫെ​ക്‌​ടോ​റി​യ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റ​ത്. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഖു​ർ​ഷി​ദ് ആ​ലം, ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, രാ​ജേ​ഷ് ന​മ്പ്യാ​ർ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൻ ദേ​വ​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ൾ അ​ട​ങ്ങു​ന്ന ലെ​വ​ൽ എ ​കൗ​ൺ​സി​ലി​ന്റെ ഹെ​ഡ് ബോ​യ് ആ​യി ആ​ദ​ർ​ശ് അ​ഭി​ലാ​ഷും ഹെ​ഡ്ഗേ​ളാ​യി വി​ഘ്നേ​ശ്വ​രി ന​ട​രാ​ജ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​മ്പ​തും പ​ത്തും ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബി ​ലെ​വ​ലി​ൽ ഹെ​ഡ് ബോ​യ് ആ​യി ഗോ​പു അ​ജി​ത്ത്, ഹെ​ഡ് ഗേ​ളാ​യി ആ​രാ​ധ്യ കാ​നോ​ട​ത്തി​ൽ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​റു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സി ​ലെ​വ​ലി​ൽ ഹെ​ഡ് ബോ​യ് ആ​യി ജോ​യ​ൽ ഷൈ​ജു​വും ഹെ​ഡ് ഗേ​ളാ​യി അ​ഗ്രി​മ യാ​ദ​വും ചു​മ​ത​ല​യേ​റ്റു. നാ​ലും അ​ഞ്ചും ഗ്രേ​ഡു​ക​ൾ അ​ട​ങ്ങു​ന്ന ഡി ​ലെ​വ​ലി​ൽ അ​ഹ​മ്മ​ദ് മു​സ്ത​ഫ ഹ​സ്സ​ൻ സെ​യ്ദ് ഹെ​ഡ് ബോ​യ് ആ​യും അ​നി​ക രാ​ഘ​വേ​ന്ദ്ര ഹെ​ഡ് ഗേ​ളാ​യും ചു​മ​ത​ല​യേ​റ്റു. നാ​ല് മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന മി​ക​വി​ന്റെ​യും നേ​തൃ ഗു​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് കൗ​ൺ​സി​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്.

സ്‌​കൂ​ളി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി സ്‌​കൂ​ളി​ന്റെ കാ​ഴ്ച​പ്പാ​ടും ദൗ​ത്യ​വും നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന നേ​തൃ​പാ​ട​വം കൈ​വ​രി​ക്ക​ണ​മെ​ന്ന് സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളോ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ ആ​ഹ്വാ​നം ചെ​യ്തു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​മി​ച്ചു ക​ണ്ടു സ​മ​ഭാ​വ​ന​യോ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ലി​നെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ എ​ന്ന നി​ല​യി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വി​ന്റെ പ​ര​മാ​വ​ധി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ര്യ​ൻ അ​റോ​റ​യും ഐ​ശ്വ​ര്യ സി​നി​ലാ​ലും പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു. ദേ​ശീ​യ​ഗാ​നം, വി​ശു​ദ്ധ ഖു​ർ​ആ​നി​ൽ നി​ന്നു​ള്ള പാ​രാ​യ​ണം, സ്കൂ​ൾ പ്രാ​ർ​ഥ​നാ​ഗാ​നം എ​ന്നി​വ​യോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. സ്കൂ​ൾ ബാ​ൻ​ഡി​ന്റെ അ​ക​മ്പ​ടി​യോ​ടെ സ്കൂ​ൾ പ​താ​ക​യു​മാ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ആ​ന​ന്ദ് നാ​യ​ർ (സീ​നി​യ​ർ വി​ഭാ​ഗം), എ​സ്. വി​നോ​ദ് (മി​ഡി​ൽ വി​ഭാ​ഗം) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളു​ടെ ലി​സ്റ്റ് വാ​യി​ച്ചു. സ്കൂ​ൾ അ​ധി​കൃ​ത​ർ ബാ​ഡ്ജു​ക​ൾ പി​ൻ ചെ​യ്ത് പ​താ​ക ഹെ​ഡ് ബോ​യ്‌​ക്ക് കൈ​മാ​റി. പു​തി​യ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ലി​ൽ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ആ​ന​ന്ദ് നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Indian School Students Council took charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.