മനാമ: ഇന്ത്യൻ സ്കൂളിലെ നാലും അഞ്ചും ക്ലാസുകളിൽ പഠന മികവ് പുലർത്തിയ വിദ്യാർഥികളെ അവാർഡ് ദാന ചടങ്ങിൽ അനുമോദിച്ചു. 2023-2024 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച 390ഓളം വിദ്യാർഥികളെയാണ് അനുമോദിച്ചത്.
ഇസ ടൗൺ കാമ്പസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബി.കെ.ജി ഹോൾഡിങ് ആൻഡ് ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് ചെയർമാൻ കെ.ജി. ബാബുരാജൻ ദീപം തെളിയിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് ആൻഡ് ഐ.ടി), മിഥുൻ മോഹൻ (പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യാതിഥിയും സ്കൂൾ അധികൃതരും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
വിദ്യാർഥികളുടെ അർപണബോധവും കഠിനാധ്വാനവും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമാകട്ടെയെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആശംസിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ കെ. ആൽവിൻ, ബ്ലെസ്വിൻ ബ്രാവിൻ, ഇവാനി റോസ് ബെൻസൻ എന്നിവർ അവതാരകരായിരുന്നു.
വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർഥനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.