ബഹ്‌റൈനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി

മനാമ: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം ബഹ്‌റൈനിൽ കണ്ടെത്തി. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടീം അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് വ്യാപനം തടയുന്നതിന് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അവർ ഓർമിപ്പിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി ജനുവരി 31മുതൽ മൂന്നാഴ്ചത്തേക്ക് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം നിർത്തിവെക്കും. ഓൺലൈനായി മാത്രമായിരിക്കും അധ്യയനം. കിന്‍റർഗാർട്ടൺ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. റസ്റോറന്‍റുകളിലും കഫേകളിലും അകത്തു ഭക്ഷണം നൽകുന്നതും ജനുവരി 31 മുതൽ മൂന്നാഴ്ചത്തേക്ക് നിർത്തിവെക്കും.

Tags:    
News Summary - infectious coronavirus variant in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.