മനാമ ഇർശാദുൽ മുസ്‍ലിമീൻ മദ്റസയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമ്മർ ക്യാമ്പ് സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ഇൻസൈറ്റ് സമ്മർ പഠന ക്യാമ്പിന് തുടക്കം

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‍ലിമീൻ മദ്റസയുടെ ആഭിമുഖ്യത്തിൽ 'ഇൻസൈറ്റ്' എന്ന പേരിൽ സമ്മർ പഠന ക്യാമ്പ് ആരംഭിച്ചു.മലയാള ഭാഷാപഠനം, ഫോസ്റ്റർ ദി യൂത്ത്, കരിയർ ഗൈഡൻസ്, ഖുർആൻ പഠന ക്ലാസ്, ഇസ്ലാമിക് പ്രാക്ടിക്കൽ ലൈഫ്, സോഷ്യൽ മീഡിയ അവബോധം എന്നീ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ക്യാമ്പിന് പ്രമുഖ ട്രെയിനർമാരും പണ്ഡിതരുമാണ് നേതൃത്വം നൽകുന്നത്.

സമസ്ത ബഹ്റൈൻ ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് ക്യാമ്പിനെ പരിചയപ്പെടുത്തി. അവധിക്കാല ഖുർആൻ ക്ലാസുകളെക്കുറിച്ച് ശറഫുദ്ദീൻ മൗലവി വിശദീകരിച്ചു. ശഹീർ കാട്ടാമ്പള്ളി സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.120ഓളം വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സമസ്ത ബഹ്റൈൻ ഏരിയ മദ്റസ വിദ്യാർഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - INSIGHT summer learning camp has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.