മനാമ: രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന വർക്ഷോപ്പുകളിലും കച്ചവടസ്ഥാപനങ്ങളിലും വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ടീം പരിശോധന നടത്തി. ദക്ഷിണ മേഖല ഗവർണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി പൊലീസ് വിഭാഗത്തിന്‍റെ സഹായത്തോടെ പരിശോധന നടത്തിയത്. രാത്രി വൈകി പ്രവർത്തിക്കുന്ന വർക് ഷോപ്പുകൾ പരിസരത്തെ താമസക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരവുമാണെന്ന് ഇൻസ്പെക്ഷൻ വിഭാഗം അസി. അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്റഫ് വ്യക്തമാക്കി. അനുമതി നൽകിയ സമയത്തിനുശേഷവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിച്ചു. ഓരോ സ്ഥാപനത്തിനും പ്രവർത്തിക്കുന്നതിന് സമയം നിർണയിച്ചിട്ടുണ്ട്. അതിനുശേഷം പ്രവർത്തിക്കേണ്ടതുണ്ടെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും അല്ലാത്തപക്ഷം നടപടികൾക്ക് വിധേയമാവേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.