മനാമ: വീടുകളില്‍ സൗരോർജ പാനലുകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കുമെന്ന് സുസ്ഥിര ഊര്‍ജ അതോറിറ്റി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. സ്വന്തം വീട്ടില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വിജയിച്ച സ്വദേശിയായ ഹുസൈന്‍ അലിയെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗരോർജ മേഖലയില്‍ സജീവ ശ്രദ്ധ പുലര്‍ത്താനും അതുവഴി മെച്ചപ്പെട്ട വൈദ്യുതി കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഹമദ് ടൗണിലെ തെൻറ വീട്ടില്‍ ആറു മാസം മുന്നേ സ്ഥാപിച്ച സൗരോർജ പാനലുകള്‍ വഴി വീട്ടിലേക്കാവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി 80 ശതമാനത്തോളം വൈദ്യുതി ബില്‍ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സൗരോർജ പാനലുകള്‍ ഓട്ടോമാറ്റിക് സംവിധാനം വഴി ശുചീകരിക്കാനുള്ള പ്രവർത്തനവും ഇദ്ദേഹം കണ്ടത്തെിയിട്ടുണ്ട്. എട്ട് സ്കൂളുകളില്‍ സൗരോർജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി 30 ശതമാനം ലാഭിക്കാന്‍ സാധിച്ചതായി ഡോ. മിര്‍സ വ്യക്തമാക്കി. ഗാര്‍ഹിക സൗരോർജ പദ്ധതിയുടെ ഭാവിപദ്ധതികളും ഹുസൈന്‍ അലി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.