മനാമ: എടപ്പാൾ, തവനൂർ, വട്ടംകുളം, കാലടി നിവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഷിഫാ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ഓൺലൈൻ പെയിൻറിങ് മത്സരം സീസൺ മൂന്ന് സംഘടിപ്പിച്ചു. ബഹ്റൈനിലെയും ഇടപ്പാളയം പരിധിയിലെയും ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കലാ സാംസ്കാരിക പ്രവർത്തനങ്ങളും കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് രതീഷ് സുകുമാരൻ അധ്യക്ഷതവഹിച്ചു. ഇടപ്പാളയം ആഗോള കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.ഷാനവാസ് പുത്തൻവീട്ടിൽ, അരവിന്ദ് വട്ടംകുളം, രാജേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു. ഷിഫാ മെഡിക്കൽ ഗ്രൂപ് ചെയർമാൻ അബുട്ടി കിളിയണ്ണി, പാർവതി ടീച്ചർ, അൻവർ മൊയ്തീൻ എന്നിവർ സംസാരിച്ചു. ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ സ്വാഗതവും പ്രോഗ്രാം കോഒാഡിനേറ്റർ സി.ടി. അരുൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.