മു​ത്ത​ശ്ശി​ക്ക​ഥ​ക​ൾ തി​രി​കെ​യെ​ത്തി​ച്ച് പു​സ്ത​ക​മേ​ള

മനാമ: ടെലിവിഷനും സമൂഹ മാധ്യമങ്ങളും അന്യമാക്കിയ മുത്തശ്ശിക്കഥകൾ തിരികെയെത്തിച്ച് പുസ്തകമേള. ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായാണ് കുട്ടികൾക്ക് മുത്തശ്ശിക്കഥകൾ കേൾക്കാൻ വേദിയൊരുക്കിയത്.

സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സജ്ജമാക്കിയ കിഡ്സ് കോർണറിൽ എത്തുന്ന കുട്ടികൾക്ക് മുത്തശ്ശിമാരിൽനിന്ന് നേരിട്ട് കഥകൾ കേൾക്കാം. കഥകൾ പറയാനും വിവിധ കളികളിൽ ഏർപ്പെടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകയും സമാജം വനിതവേദി മുൻ പ്രസിഡൻറുമായ മോഹിനി തോമസിന്റെ നേതൃത്വത്തിലാണ് കിഡ്സ് കോർണർ പ്രവർത്തിക്കുന്നത്.

കു​ട്ടി​ക​ൾ​ക്ക് മു​ത്ത​ശ്ശി​ക്ക​ഥ​ക​ൾ കേ​ൾ​ക്കാ​നാ​യി സ​മാ​ജ​ത്തി​ലൊ​രു​ക്കി​യ കി​ഡ്സ് കോ​ർ​ണ​ർ

 

പുസ്തകമേളയുടെ ഭാഗമായി സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ചിത്രപ്രദർശനം ബുധനാഴ്ച സമാപിക്കും. തുടർന്ന് സമാജം ഫോട്ടോഗ്രഫി ക്ലബിെന്റ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദർശനത്തിന് തുടക്കമാകും.ഫോട്ടോഗ്രഫി ക്ലബ് കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ ചി​ത്ര​ര​ച​ന

 

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് 17വരെ ഫോട്ടോകൾ നൽകാം. സമാജം ചിത്രകല ക്ലബ് സംഘടിപ്പിച്ച സമൂഹ ചിത്രരചന ജനശ്രദ്ധയാകർഷിച്ചു.പുസ്തകോത്സവത്തിലുള്ള ബുക്കുകളുടെ ആശയങ്ങളാണ് സമൂഹ ചിത്രരചനയിൽ ഉൾപ്പെടുത്തിയത്. മലയാളികൾക്ക് പുറമെ ബഹ്‌റൈനി, ഉത്തരേന്ത്യൻ കലാകാരന്മാരും സമൂഹ ചിത്രരചനയിലും പ്രദർശനത്തിലും പങ്കെടുത്തു. 

എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും  ഇന്ന് പുസ്തകോത്സവത്തിൽ

എം. ​മു​കു​ന്ദ​ൻ, ജോ​സ് പ​ന​ച്ചി​പ്പു​റം 

മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിവസമായ ബുധനാഴ്ച പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും അതിഥികളായെത്തും.

വൈകീട്ട് എട്ടിന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ ഇരുവരും പങ്കെടുക്കും.പ്രിയ എഴുത്തുകാരായ എം. മുകുന്ദനും ജോസ് പനിച്ചിപ്പുറവുമായുള്ള മുഖാമുഖം പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.


'ഡ​ൽ​ഹി' ല​ഘു​നാ​ട​ക​മാ​യി വേ​ദി​യി​ൽ



 മ​നാ​മ: എം. ​മു​കു​ന്ദ​ന്റെ ര​ച​ന​യാ​യ 'ഡ​ൽ​ഹി' ല​ഘു നാ​ട​ക​മാ​യി പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് എ​ട്ടി​ന് സ​മാ​ജം സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യും ചി​ൽ​ഡ്ര​ൻ​സ് വി​ങ്ങും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ല​ഘു​നാ​ട​ക​ത്തി​​ന്റെ തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി​യും സ​ഹ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജ​യ ര​വി​കു​മാ​റു​മാ​ണ്.

വി​നോ​ദ് അ​ളി​യ​ത്ത്, സ​ന​ൽ കു​മാ​ർ ചാ​ല​ക്കു​ടി, ശ്രീ​ജി​ത്ത്‌ ശ്രീ​കു​മാ​ർ, അ​ശോ​ക​ൻ, സു​ബി​ൻ പോ​വി​ൽ, മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി, ആ​ൽ​ബി സ​ന​ൽ, മാ​ള​വി​ക ബി​നോ​ജ്, അ​ലോ​റ മ​നേ​ഷ്, അ​ൻ​ലി​ൻ ആ​ഷ്‌​ലി, പാ​ർ​വ​തി വി​നൂ​പ് കു​മാ​ർ, അ​വ​ന്തി​ക അ​ഭി​ലാ​ഷ്, സാ​റ ലി​ജി​ൻ, അ​ൻ​ലി​യ രാ​ജേ​ഷ്, അ​നി​ക അ​ഭി​ലാ​ഷ്, അ​ന​ന്യ അ​ഭി​ലാ​ഷ്, സീ​വ മ​നേ​ഷ്, നി​ര​ഞ്ജ​ന ര​ഘു​ന​ന്ദ​ൻ, അ​ക്ഷി​ത വൈ​ശാ​ഖ്, ബെ​റ്റ്ലി​ൻ ബോ​ണി, മി​ത്ര വി​നോ​ദ്, ശ്ര​ദ്ധ ജ​യ​കു​മാ​ർ, ശ്വേ​ത കു​മാ​ർ, ദി​മ​ഹി ജ​യ​രാ​ജ്‌, ഇ​ശ​ൽ മെ​ഹ​ർ ഹാ​ഷിം, സി​ദ്ദി രാ​ജേ​ഷ്, ശ്രീ​നി​ക അ​നീ​ഷ്‌, മീ​നാ​ക്ഷി ഉ​ദ​യ​ൻ, രോ​ഷ്നി റോ​ഷ​ൻ എ​ന്നി​വ​രും നാ​ട​ക​ത്തി​ൽ വേ​ഷ​മി​ടു​ന്നു​ണ്ട്.

ഡ​ൽ​ഹി​യു​ടെ എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കാ​ണി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​വു​മെ​ന്ന് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Tags:    
News Summary - International Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.