മനാമ: ഇന്റർസ്കൂൾ സയൻസ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ . സേക്രഡ് ഹാർട്ട് സ്കൂളിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ അലൻ ബേസിൽ ബിനോ ‘സയൻസ് മെയ്സ്റ്റർ’ പട്ടം കരസ്ഥമാക്കി. 13 സ്കൂളുകളിൽനിന്ന് പങ്കെടുത്ത 140 പേരെ പിന്തള്ളിയാണ് അലൻ കിരീടം നേടിയത്. മേയ് നാലിന് നടന്ന ഇന്റർസ്കൂൾ മത്സരത്തിൽ ഇന്ത്യൻ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മറ്റൊരു വിദ്യാർഥിയായ റയാൻ ജോസ് റിഷി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ഫൈനൽ റൗണ്ടിലെത്തി സ്കൂൾ ടോപ്പർ ബഹുമതി നേടി.
മികവ് പുലർത്തിയ അലനും റയാനും ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. ഇന്ത്യൻ സ്കൂൾ സയൻസ് വിഭാഗം മേധാവികളായ മനോഹരൻ ലോകനാഥൻ (ഫിസിക്സ്), രാജശ്രീ കാരണവർ (കെമിസ്ട്രി), സുദീപ ഘോഷ് (ബയോളജി) എന്നിവർ ജേതാക്കളെയും മാർഗദർശനം നൽകിയ എല്ലാ അധ്യാപകരെയും വിശിഷ്യാ ബയോളജി അധ്യാപിക ഫ്ലെഡി വിശ്വത്തെയും കെമിസ്ട്രി അധ്യാപിക മിനി ബാലകൃഷ്ണനെയും അനുമോദനം അറിയിച്ചു.
സ്കൂളിന്റെ പങ്കാളിത്തത്തിന്റെ ഏകോപനം ഹെഡ് ടീച്ചർ ആക്ടിവിറ്റീസ് ശ്രീകല നായർ നിർവഹിച്ചു. വിജയികൾക്ക് സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്ലിൻ തോമസ് ട്രോഫി സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.