ഐ.പി.എം.എയും ബഹ്‌റൈനിലെ മക്‌ഇൻഡീസ് കൺസൾട്ടൻസിയും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുന്നതിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെച്ചപ്പോൾ

ഐ.പി.എം.എ-മക്ഇൻഡീസ് കൺസൽട്ടൻസി ധാരണപത്രത്തിൽ ഒപ്പുവെച്ചു

മനാമ: ഇന്റർനാഷനൽ പ്രോജക്ട് മാനേജ്‌മെന്റ് അസോസിയേഷനും ബഹ്‌റൈനിലെ മക്‌ഇൻഡീസ് കൺസൽട്ടൻസിയും മിഡിൽ ഈസ്റ്റിൽ ഐ.പി.എം.എ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ ഐ.പി.എം.എ ഏഷ്യ പ്രസിഡന്റ് ഡോ. എ ശിവതാണു പിള്ള, മുഖ്യ രക്ഷാധികാരി അനിൽ റസ്ദാൻ,മക്‌ഇൻഡീസ് കൺസൽട്ടൻസി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ഡയറക്ടറും സി.ഇ.ഒയുമായ അബ്ദുൾ ജലീൽ അബ്ദുള്ള എന്നിവർ പങ്കെടുത്തു. ധാരണ പ്രകാരം, ഇനി മുതൽ മക്ഇൻഡീസ് കൺസൽട്ടൻസിയുടെ ഓൺലൈൻ പോർട്ടലായ www.mcindeezacademy.com വഴി ഐ.പി.എം.എ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുവാനും, മിഡിൽ ഈസ്റ്റിലുടനീളമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളെ ഇതിനൊപ്പം അഫിലിയേറ്റ് ചെയ്യുവാനും സാധിക്കും. പ്രോജക്ട് മാനേജ്‌മെന്റ് മികവിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഐ.പി.എം.എ സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കാനുള്ള അവസരമാണ് മിഡിൽ ഈസ്റ്റിലെ പ്രഫഷനലുകൾക്ക് ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Tags:    
News Summary - IPMA-McIndies Consultancy Signed the memorandum of understanding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.