മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കൺവീനർ പി.പി. ജാസിർ അറിയിച്ചു. ബുധൻ രാവിലെ 5.07നാണ് പെരുന്നാൾ നമസ്കാരം. മുൻ വർഷങ്ങളിലേതുപോലെ സുന്നി ഔഖാഫിന്റെ അംഗീകാരത്തോടെ നടക്കുന്ന ഈദ്ഗാഹിലേക്ക് മുഴുവൻ മലയാളികളെയും കുടുംബസഹിതം സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യൻ സ്കൂളിൽ നടത്തുന്ന ഈദ്ഗാഹ് നാട്ടുകാരെയും കുടുംബക്കാരെയും ഒത്തൊരുമിച്ച് കാണാനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനുമുള്ള വേദി കൂടിയായി മാറിയിട്ടുണ്ട്. നമസ്കാരത്തിന് വരുന്നവർ അംശശുദ്ധിയെടുത്തുവരുന്നത് നന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3557 3996 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഈദ്ഗാഹ് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.