കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം

മ​നാ​മ: അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കെ.​പി.​എ​ഫ് അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഭാ​സ്​​ക​ര​ന് ന​ൽ​കി ര​ക്ഷാ​ധി​കാ​രി കെ.​ടി. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ഹ​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഷാ​ജി പു​തു​ക്കു​ടി എ​ന്നി​വ​രും സി. ​പ്ര​ജി​ത്ത്, സ​വി​നേ​ഷ്, വേ​ണു വ​ട​ക​ര, അ​ഭി​ലാ​ഷ് എ​ന്നി​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കാ​ർ​ഡ് ത​യാ​റാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​ന്നി​ല​ത്ത് പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ​യും പ്ര​വാ​സ​മേ​ഖ​ല​യി​ലെ​യും ഇ​ട​പെ​ട​ലു​ക​ളു​ടെ​യും സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ച ജ​ന.​സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷ് നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​യി​ൽ പു​തി​യ ട്ര​ഷ​റ​ർ സു​ജി​ത് സോ​മ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, സു​നി​ൽ കു​മാ​ർ, സി.​കെ. ര​ജീ​ഷ്, അ​നി​ൽ​കു​മാ​ർ, ശ​ശി അ​ക്ക​രാ​ൽ, സി​യാ​ദ് അ​ണ്ടി​ക്കോ​ട് എ​ന്നീ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രും ബാ​ല​ൻ ക​ല്ലേ​രി, ഭാ​സ്​​ക​ര​ൻ, ഫി​റോ​സ് എ​ന്നീ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Issuance of Kozhikode District Expatriate Forum Membership Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT