മനാമ: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് 25 വർഷമായി പ്രവർത്തിച്ചുവരുന്ന ജീവ കാരുണ്യ സംഘടനയായ സഹായി വാദി സലാമിന്റെ ബഹ്റൈൻ കമ്മിറ്റി പുനസംഘടിപ്പിച്ചു. രക്ഷാധികാരികളായി കെ.സി സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്തീഫി, എം.സി അബ്ദുൽ കരീം, റഫീഖ് ലത്തീഫി, അബ്ദുൽ ഹകീം സഖാഫി എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി ചെയർമാനായി പി.എം സുലൈമാൻ ഹാജി, ജനറൽ സെക്രട്ടറിയായി ഷമീർ പന്നൂർ, ട്രഷററായി സുബൈർ കോളിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ.പി. മുസ്തഫ ഹാജി, റസാഖ് ഹാജി ഇടിയങ്ങര, ഖാസിം വയനാട് (വൈസ് ചെയർമാൻമാർ), ഉസ്മാൻ സുലൈമാൻ ഹാജി, മുഹമ്മദ് കുട്ടി ഹാജി കൂളിമാട്, ഷാജഹാൻ കെ.ബി (ജോയ. സെക്ര), ഇരുപത് അംഗ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.
സൽമാബാദ് അൽ ഹിലാൽ ഓഡി റ്റോറിയത്തിൽ കെ.സി സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. സഹായി ഡയറക്ടർ അബ്ദുള്ള സഅദി സഹായി വാദി സലാമിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ് യിദ്ദീൻ കുട്ടി ബാഖവി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സയിദ് ഹനീഫ് ആശംസ നേർന്നു. എം. സി അബ്ദുൽ കരീം സ്വാഗതവും ഷമീർ പന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.