മനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അസ്രിയിൽ സ്ഥിതിചെയ്യുന്ന മോഡേൺ മെക്കാനിക് ആൻഡ് ഇലക്ട്രിക്കൽ കമ്പനിയുടെ ക്യാമ്പിൽ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.വൈ.സി ഇന്റർനാഷനൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏഷ്യ മിഡിലീസ്റ്റ് കോഓഡിനേറ്റർ ഫ്രഡി ജോർജ്, രാജു കല്ലുംപുറം, ഷെമിലി പി. ജോൺ, ബെൻസി ഗനിയുഡ് വാസ്റ്റിൻ, അബ്രഹാം സാമുവേൽ എന്നിവർ സന്നിഹിതരായിരുന്നു. കമ്പനി ഓപറേഷൻ മാനേജർ സെന്തിൽ കുമാർ, രതീഷ് മോഹൻ, ഐ.വൈ.സി കൗൺസിൽ അംഗങ്ങളായ സൽമാനുൽ ഫാരിസ്, അനസ് റഹിം, നിസാർ കുന്നുംകുളത്തിങ്കൽ, റംഷാദ് അയിലക്കാട്, ബേസിൽ നെല്ലിമറ്റം, ഫിറോസ് നങ്ങാരത്ത്, ഫാസിൽ വട്ടോളി, സുനിൽ ചെറിയാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.