മനാമ: കോൺഗ്രസ് ജന്മദിനാഘോഷ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഐ.വൈ.സി.സി ഹെൽപ് ഡസ്ക് നേതൃത്വത്തിൽ നടക്കുന്ന 43ാമത് മെഡിക്കൽ ക്യാമ്പാണിത്. ബഹ്റൈനിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണവും പക്ഷാഘാത നിരക്കും മറ്റ് അസുഖങ്ങളുടെ വർധനവും എല്ലാം കുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഐ.വൈ.സി.സി ഇത്തരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ടോട്ടൽ കൊളസ്ട്രോൾ, എസ്.ജി.പി.ടി, ഷുഗർ, ബി.പി, ബി.എം.ഐ, പൾസ് തുടങ്ങിയ ചെക്കപ്പുകളും ഗൈനക്കോളജി, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ജനറൽ ഡോക്ടർ എന്നീ ഡോക്ടർമാരെ കാണാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ 38282008,33874100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.