മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ.വൈ.സി.സി ബഹ്റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ വെള്ളിയാഴ്ച തുടങ്ങും. ഐ.വൈ.സി.സി ക്ക് ബഹ്റൈനിൽ ഒമ്പത് ഏരിയകളാണുള്ളത്. കൺവെൻഷൻ നടക്കുന്ന കാലയളവിൽ അംഗത്വമെടുക്കാനുള്ള ക്രമീകരണവുമുണ്ട്.
വർഷന്തോറും കൺവെൻഷനുകൾ നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതിയാണ് കഴിഞ്ഞ 11 വർഷമായി സംഘടന പിന്തുടരുന്നത്. ഏരിയയിൽനിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ചേർന്ന് സംഘടനയുടെ ദേശീയ നേതൃത്വത്തെ തെരഞ്ഞെടുക്കും.
സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ആപ്തവാക്യം മുൻനിർത്തിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ. നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ മുഖ്യവരണാധികാരികളും, മുൻ ദേശീയ പ്രസിഡന്റുമാർ സഹവരണാധികാരികളുമായിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഏരിയ കൺവെൻഷനും തെരഞ്ഞെടുപ്പും നിയന്ത്രിക്കുക എന്ന് പ്രസിഡന്റ് ഫാസിൽ വാട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫാസിൽ വട്ടോളി : 3809 9150, അലൻ ഐസക് : 3305 9692, നിതീഷ് ചന്ദ്രൻ :6698 8833.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.