മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഏരിയ തലങ്ങളിൽ സംഘടിപ്പിക്കുന്ന ഏരിയ ഫെസ്റ്റിനും യൂത്ത് ഫെസ്റ്റ് പ്രചാരണ പതാക പ്രയാണത്തിനും തുടക്കമായി. ആദ്യഘട്ട ഏരിയതല ഉദ്ഘാടനം ഐ.വൈ.സി.സി ട്യൂബ്ലി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ കൺവെൻഷൻ ഹാളിൽവെച്ച് നടത്തി. ബഹ്റൈൻ പ്രവാസത്തിൽനിന്ന് വിട പറയുന്ന ഐ.വൈ.സി.സി ബഹ്റൈൻ മുൻ ദേശീയ ട്രഷറർ ലിനു തോപ്പിൽ സാമിന് യാത്രയയപ്പ് നൽകി.
ഐ.വൈ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് പി.എം. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് നവിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ് ഏരിയ ഭാരവാഹികൾക്ക് പതാക കൈമാറി.
ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ തുടങ്ങിയവർ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനറും മുൻ ദേശീയ പ്രസിഡന്റുമായ ബ്ലെസൻ മാത്യു, മുൻ പ്രസിഡന്റ് അനസ് റഹീം, മുൻ ഭാരവാഹികളായ ഫാസിൽ വട്ടോളി, ഷബീർ മുക്കൻ, ഷഫീക്ക് കൊല്ലം, സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള മെമന്റോ ഏരിയ ഭാരവാഹികൾ കൈമാറി. പ്രോഗ്രാം ജനറൽ കൺവീനർ സാദത്ത് കരിപ്പാക്കുളം സ്വാഗതവും മുൻ ദേശീയ ആർട്സ് വിങ് കൺവീനർ ഷംസീർ വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.