മനാമ: കേരളത്തിൽ ചക്കയ്ക്ക് സംസ്ഥാന ഫലം എന്ന പദവി ലഭിച്ചപ്പോൾ അതിൽ സന്തോഷിക്കുന്ന നിരവധിപേരുണ്ട് പ്രവാസലോകത്തും. ചക്കക്ക് പദവി മാത്രംപോര സർക്കാർ ചക്കകൾ കർഷകരിൽ നിന്നും ശേഖരിച്ച് വില നൽകുകയും ഒപ്പം സംസ്കരിച്ച് വിവിധ ഭക്ഷ്യഉത്പ്പന്നങ്ങളുമായി മാറ്റുകയും ചെയ്യണമെന്നാണ് പ്രവാസികളിൽ പലരുടെയും അഭിപ്രായം. വളംകൊടുക്കാതെയും കീടനാശിനികൾ ഉപയോഗിക്കാതെയും അതിമധുരവും ഒപ്പം ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്ന ചക്കകൾ ഇപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥ മാറണം. പറമ്പുകളിൽ ചക്കകൾ ഇന്ന് ആർക്കും വേണ്ടാത്ത അവസ്ഥയിലാണെന്നും ചക്കക്ക് പുതിയ പദവി കിട്ടിയതിനാൽ ആ ദുരവസ്ഥ മാറുകയും വേണമെന്നും ബഹ്റൈനിലുള്ള രാജേഷ് വടക്കുംകര പറഞ്ഞു.
പുതിയ കുട്ടികളിൽ ചക്ക കഴിച്ചിട്ടില്ലാത്തവർവരെ ഉണ്ടെന്നതാണ് സത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്കക്കാലത്ത് മാത്രം നാട്ടിൽ പോകുന്ന പ്രവാസിയാണ് താനെന്നും പുതിയ വാർത്ത തന്നെേപ്പാലുള്ള പ്രവാസികളെ സന്തോഷിപ്പിക്കുന്നതാണെന്നും ഡിജു ഡി മാവേലിക്കര ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം ലുലു ഹൈപ്പർമാർക്കറ്റിലെ ഭക്ഷ്യമേളയിൽ ചക്കകൾക്ക് വൻഡിമാൻറ് അനുഭവപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രമല്ല മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത ചക്കകളാണുള്ളതെന്ന് ലുലു ഹൈപ്പർമാർക്കറ്റിലെ പഴം, പച്ചക്കറി വിപണന വിഭാഗം അധികൃതർ പറഞ്ഞു.
ചക്കകളുടെ മാത്രം മേള ലുലുവിൽ ഏപ്രിൽ നാല് മുതൽ ഏഴ് വരെ നടക്കാൻ പദ്ധതിയുണ്ട്. ചക്കകൾക്ക് നല്ലകാലം വരുേമ്പാൾ, അതിെൻറ ഗുണം കർഷകർക്ക് ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെടണമെന്ന് പ്രവാസിയായ അനിൽ ആവശ്യപ്പെട്ടു. വെറും പദവി പ്രഖ്യാപനം മാത്രംപോര, കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും വ്യാവസായികമായി ഇൗ ഫലത്തെ ഉപേയാഗിക്കാനും വിപണിയിൽ ലാഭം കൊയ്യാനുമുള്ള മാർഗവുമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള രാജ്യങ്ങളിൽ ചക്കപ്പഴം നല്ലരീതിയിൽ ലാഭം ഉണ്ടാക്കുന്ന കൃഷിയാണ്. ഇന്ത്യാനേഷ്യ, ശ്രീലങ്ക,തായ്ലൻറ്,ഫിലിപ്പീൻസ് തുടങ്ങിയവയിൽ നിന്നെല്ലാം ചക്കകൾ വിദേശ രാജ്യത്തുൾപ്പെടെ കയറ്റി അയക്കുന്നുണ്ട്. അവിടെ കൃഷി ലാഭകരവുമാണെന്നും പ്രവാസിയായ ചന്ദ്രൻ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ചക്കക്കുരുവും ബഹ്റൈനിലെ ഹൈപ്പർമാർക്കറ്റുകളിൽ നല്ലവണ്ണം വിറ്റുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.