മനാമ: ലീഡർ കെ കരുണാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ കാലഘട്ടത്തിലെ ഇതിഹാസ നായകനാണെന്ന് മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ അഭിപ്രായപെട്ടു. ഐ.വൈ.സി.സിയുടെ കെ കരുണാകരൻ ജന്മശതാബ്ദിയാഘോഷം മനാമ ഫുഡ് സിറ്റി റെസ്റേറാറൻറ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ, കേരളത്തിലെ കോൺഗ്രസ് ഇന്ന് അനുഭവിക്കുന്നത് ലീഡറെ പോലെ ദിഷണാശാലിയായ നേതാവിെൻറ അഭാവമാണ്. ബൂത്ത് തലം തൊട്ട് ഉന്നത തലം വരെയുളള പ്രവർത്തകരുടെ പ്രിയങ്കരനാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഒരു ഭരണാധികാരി എങ്ങനെയാകണമെന്ന് കാണിച്ച് തന്ന നേതാവുമായിരുന്നു അദ്ദേഹമെന്നും ഷാനിമോൾ പറഞ്ഞു. ഐ.വൈ.സി.സി വൈസ് പ്രസിഡൻറ് ദിലീപ് ബാലകൃഷ്ണെൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് സിൻസൻ ചാക്കോ എനിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് റിച്ചി കളത്തൂരേത്ത് സ്വാഗതമാശംസിച്ച സമ്മേളനത്തിൽ മെംബർഷിപ്പ് സെക്രട്ടറി ജെയ്സൺ മുണ്ട്കോട്ടക്കൽ നന്ദി പറഞ്ഞു, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഐ.വൈ.സി.സി അംഗം ഷഹീർ വരവൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ മഹേഷ് ഐ.വൈ.സി.സി യുടെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.