മനാമ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്റൈൻ ഒ.ഐ.സി.സി പ്രതിഷേധജ്വാല തീർത്തു. വിവിധ അഴിമതിയാരോപണങ്ങൾ നേരിടുന്ന സംസ്ഥാന സർക്കാർ അതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരനെ അറസ്റ്റ് ചെയ്തത്.
വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അരാജകത്വവും അതിന് വെള്ള പൂശുന്ന മന്ത്രിമാരും നാടിന് അപമാനമാണെന്ന് പ്രതിഷേധജ്വാലയിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, സെക്രട്ടറി ജവാദ് വക്കം, ഒ.ഐ.സി.സി നേതാക്കളായ നിസാർ കുന്നത്ത്കുളത്തിങ്കൽ, അഡ്വ. ഷാജി സാമൂവൽ, ജേക്കബ് തേക്ക് തോട്, വിഷ്ണു വി, സുമേഷ് ആനേരി, റംഷാദ് അയിലക്കാട് എന്നിവർ സംസാരിച്ചു.
രവി പേരാമ്പ്ര, പ്രദീപ് പി.കെ, അലക്സ് മഠത്തിൽ, നിജിൽ രമേശ്, ജോണി താമരശ്ശേരി, കുഞ്ഞുമുഹമ്മദ്, ബൈജു ചെന്നിത്തല, ഡാനിയേൽ തണ്ണിത്തോട്, ഉമ്മർ, അബ്ദുസ്സലാം, സ്റ്റാൻലി ജോർജ് എന്നിവർ നേതൃത്വം നൽകി.
മനാമ: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അറസ്റ്റ് രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണെന്നും ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാറിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണവും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, വൈസ് പ്രസിഡന്റ് വിൻസു കൂത്തപ്പിള്ളി, ജോയന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ് ജയഫർ, അനസ് റഹീം, ജിജോമോൻ മാത്യു, ജോൺസൻ കൊച്ചി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.