മനാമ: ബഹ്റൈൻ കലാവേദികളിൽ അഭിനയത്തിലും നൃത്തത്തിലും മിന്നും താരങ്ങളായി ശ്രദ്ധ നേടുകയാണ് മഞ്ജിമ മനോജും രാഖി രാകേഷും. ചെങ്ങനൂർ സ്വദേശികളായ രാകേഷ് രാജപ്പൻ, സുവിത എന്നിവരുടെ മകളാണ് രാഖി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, സിനിമാറ്റിക്, വെസ്റ്റേൺ ഡാൻസ് എന്നീ നൃത്തങ്ങളിലും അഭിനയത്തിലും മികവുതെളിയിച്ചിട്ടുണ്ട് ഇൗ കുട്ടി. കേരളീയ സമാജം, കെ.സി.എ, ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ വിവിധ കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പല മത്സരങ്ങളിലും വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റാനായി. കെ.സി.എ ടാലൻറ് സ്കാനിൽ നാട്യരത്നമായിരുന്നു. നൃത്തം ചിട്ടപ്പെടുത്തുന്നതിലും ശ്രദ്ധ നേടിയിട്ടുണ്ട്. പോയവർഷം ഇന്ത്യൻ എംബസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ രാഖി ചിട്ടപ്പെടുത്തിയ നൃത്തം അവതരിപ്പിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിലും പെങ്കടുത്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ ‘മണ്ണൊന്ന് മനുഷ്യനൊന്ന്’, ‘അമ്മ വിത്തുകൾ’ എന്നീ നാടകങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലെ വേഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. നാടക പ്രവർത്തകൻ ഉദയൻ കുണ്ടൻകുഴി സംവിധാനം ചെയ്ത ‘ശൂരനാടിെൻറ മക്കൾ’, ജിക്കു ചാക്കോ ചിട്ടപ്പെടുത്തിയ ‘ടോേട്ടാച്ചാൻ’, ‘ബൊമ്മനഹള്ളിയിലെ കിന്നരിയോഗി’, ‘വില്ല ഫോർ സെയിൽ’ എന്നിവയിലും അഭിനയിച്ചു. ആറ് വയസുമുതൽ ഭരത് ശ്രീ രാധാകൃഷ്ണെൻറ കീഴിൽ നൃത്തപഠനം ആരംഭിച്ചു. കലാമണ്ഡലം ഗിരിജ മേനോൻ, ശശിമേനോൻ എന്നിവരുടെയും ശിഷ്യയാണ്.
ഇൗ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയം കൈവരിച്ചത്. ഇൗമാസം സമാജത്തിൽ അവതരിപ്പിക്കുന്ന കാവാലം നാരായണപണിക്കരുടെ ‘അവനവൻ കടമ്പ’ എന്ന നാടകത്തിൽ അഭിനയിക്കുന്നുണ്ട്. ചില വീഡിയോ ആൽബങ്ങളിലും അഭിനയിച്ചു. സഹോദരൻ സൗരവ് ബംഗളൂരുവിൽ വിദ്യാർഥിയാണ്.തൃശൂർ തിരൂർ സ്വദേശികളായ മനോജിെൻറയും കലയുടെയും മകളാണ് മഞ്ജിമ. നാലാം ക്ലാസ് മുതൽ നൃത്തരംഗത്തുണ്ട്. അമൃത ടിവിയുടെ ‘സൂപ്പർ ഡാൻസർ’ ജൂനിയർ സീസൺ ആറിൽ രണ്ടാം സ്ഥാനം നേടി. പത്ത് ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.
കേരളത്തിൽ വിവിധ സ്റ്റേജ് ഷോകളിലും പെങ്കടുത്തു. ബഹ്റൈൻ കേരളീയ സമാജം ബാലകലോത്സവങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യൻ, 2017ൽ നാട്യരത്ന, കെ.സി.എ ടാലൻറ് സ്കാനിൽ ഗ്രൂപ്പ് ചാമ്പ്യൻ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചു. സ്കൂൾ കലോത്സവങ്ങളിലും മികച്ച വിജയം നേടിയിട്ടുണ്ട്. ‘നാഗകന്യക’യുടെ തീമിലുള്ള നൃത്തം നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ നിരവധി നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും കഥാപാത്രമായി. ഡോ. ജിതിൻ നമ്പ്യാർ സംവിധാനം ചെയ്ത ‘മെയ്പതി’ എന്ന ഹൃസ്വ സിനിമയിൽ അഭിനയിച്ചു.
കലാമണ്ഡലം ഗിരിജ, ശശിമേനോൻ എന്നിവർക്ക് കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ദീപ്തി സതീഷ്, പ്രേമൻ ലക്കിടി, അഭിരാമി, സഹരാജൻ എന്നിവരുടെ കീഴിലും നൃത്ത പഠനം തുടരുന്നു. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിലും ഉയർന്ന വിജയം കൈവരിച്ചു. ഭാസ്കർ ദേവ്ജി ഗ്രൂപ്പിൽ ഫാക്ടറി മാനേജറാണ് അഛൻ മനോജ്. സഹോദരൻ മാനസ് ആറാം ക്ലാസിൽ പഠിക്കുന്നു.കുച്ചിപ്പുടിയിൽ ഗവേഷണം നടത്തണമെന്നാണ് മഞ്ജിമയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.