ക്രിക്കറ്റ് ടൂർണമെന്‍റിൽ കൻസാര ഇലവൻ ജേതാക്കളായി

ക്രിക്കറ്റ് ടൂർണമെന്‍റിൽ പ​ങ്കെടുത്തവർ

ക്രിക്കറ്റ് ടൂർണമെന്‍റിൽ കൻസാര ഇലവൻ ജേതാക്കളായി

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൻസാര ലിഫ്റ്റ്സ് -ബി.എഫ്.സി -ബി.കെ.എസ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കൻസാര ഇലവൻ ജേതാക്കളായി. ബഹ്റൈൻ കേരളീയ സമാജം മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ജയ് കർണാടകയെയാണ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൻസാര ഇലവൻ, നിശ്ചിത ആറ് ഓവറിൽ 63 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ജയ് കർണാടകക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ലൂസേഴ്സ് ഫൈനലിൽ സരിഗയെ തോൽപിച്ച് ശഹീൻ ഗ്രൂപ് രണ്ടാമത്തെ റണ്ണർ അപ്പ് ആയി. കൻസാര ഇലവന്റെ സുമൻ മാൻ ഓഫ് ദി മാച്ചായും കരൺ ഷാ പ്ലയർ ഓഫ് ദി ടൂർണമെന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റ് പ്രേമികളായ നിരവധി പേർ കാണികളായി എത്തിയ ഫൈനലിൽ, മത്സരത്തിന്‍റെ മുഖ്യ പ്രയോജകരായ ബഹ്റൈൻ ഫിനാൻസിങ് കമ്പനി, സൂപ്പർ ഫുഡ്സ്, പി.കെ.ഇ. ഗൾഫ് ആൻഡ് ബിൻ മൂൺ ട്രേഡിങ്ങിന്റെ പ്രതിനിധികൾ, ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഭരണസമിതി കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.

ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, സ്പോൺസർമാരായ ബഹ്റൈൻ ഫിനാൻസിങ് കമ്പനി, സൂപ്പർ ഫുഡ്സ്, പി.കെ.ഇ ഗൾഫ് ആൻഡ് ബിൻ മൂൺ ട്രേഡിങ് തുടങ്ങിയവയുടെ പ്രതിനിധികൾ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിച്ചു. 

Tags:    
News Summary - Kansara XI wins cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.