കരിപ്പൂര്‍ വിമാനത്താവളം:    ജനപ്രതിനിധികളും സര്‍ക്കാരും  ഇടപെടണമെന്ന് കെ.എം.സി.സി 

മനാമ: കരിപ്പൂര്‍  വിമാനത്താവള വിഷയത്തിൽ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരും  മലബാറിലെ ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്നും അവര്‍ പ്രവാസികളോടുള്ള ബാധ്യത നിറവേറ്റണമെന്നും ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി   പ്രസ്​താവനയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളം മുന്നില്‍ കണ്ട് കരിപ്പൂര്‍  വിമാനത്താവത്തെ  തകര്‍ക്കാനുള്ള ഉദ്യോഗസ്ഥലോബികളുടെ നീക്കം സജീവമാണ്. അവര്‍ക്ക് സഹായകമാകും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരി​​​െൻറ  ഭാഗത്തു നിന്നും ഉണ്ടാകുന്നത്​.  തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് മോഹന വാഗ്​ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍, പിന്നീടവരെ വഞ്ചിക്കുന്ന നിലപാടാണ് എല്ലാകാലത്തും സ്വീകരിച്ചു വരുന്നതി​​​െൻറ ഉദാഹരണമാണിപ്പോള്‍ കരിപ്പൂര്‍ പ്രശ്​നത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്നത്. 

ഇതിനെതിരെ ശക്തമായ പൊതുജന പ്രതിഷേധം  ഉയരേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും മാതൃപ്രസ്ഥാനമായ മുസ്​ലീംലീഗുമായി കൂടിയാലോചിച്ചു സമരപരിപാടികള്‍ നടത്താന്‍ കെ.എം.സി.സി ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. കരിപ്പൂരില്‍ റണ്‍വേയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും വിദേശ വിമാനകമ്പനികള്‍ സര്‍വീസിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികളുടെ അപേക്ഷകള്‍ ഡി.ജി.സി.എക്ക് നല്‍കാതെ പൂഴ്ത്തിയ സംഭവം പോലും ഉണ്ടായി. 

ഡി.ജി.സി.എയുടെ അനുമതി കാറ്റില്‍ പറത്തി വിദേശവിമാന കമ്പനികളെ കരിപ്പൂരില്‍ നിന്ന് അകറ്റുന്നതിനു പിന്നില്‍ പ്രവർത്തിച്ചത് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ ലോബിയാണെന്നത്  വ്യക്തവുമാണ്. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാനോ അവരെ അവിടെനിന്ന് സ്ഥലം മാറ്റാനോ അധിക‍ൃതര്‍ തയ്യാറായിട്ടില്ല. 
പ്രവാസി ചിട്ടിയും മുറ്റത്തെ മുല്ല പദ്ധതിയും നടത്തി പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന കേരള-കേന്ദ്ര സര്‍ക്കാരുകള്‍, പ്രവാസികളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ വിമാനടിക്കറ്റ് നിരക്ക് വര്‍ധന ഇല്ലാതാക്കാനും എയര്‍പോര്‍ട്ട് പ്രശ്​നങ്ങളടക്കമുള്ളവ ചര്‍ച്ച ചെയ്യാനും സമയം കണ്ടെത്തുകയും സത്വര പരിഹാരനടപടികള്‍ സ്വീകരിക്കുകയുമാണ് ആദ്യം വേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - karipur airport-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.