മനാമ: കരിപ്പൂർ എയർപോർട്ടിൽ വാഹനങ്ങൾ മൂന്ന് മിനിറ്റിലേറെ പാർക്ക് ചെയ്താൽ പിഴ ഈടാക്കുന്ന നടപടി പിൻവലിക്കണമെന്നും യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കരിപ്പൂർ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗത്തിന് നിവേദനവും നൽകി. യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷാവസ്ഥക്ക് ഇത് കാരണമാകുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.