കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവന്നത് തീവ്ര ഹിന്ദുത്വത്തിനും മൃദുഹിന്ദുത്വത്തിനും ഏറ്റ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തീവ്രഹിന്ദുത്വ നിലപാടായിരുന്നു സംഘ്പരിവാർ സ്വീകരിച്ചിരുന്നത്. അതിനു പകരമായി കോൺഗ്രസ് പുലർത്തിപ്പോന്നിരുന്ന മൃദുഹിന്ദുത്വത്തിന് വിപരീതമായി ഹിജാബ് നിരോധനം പിൻവലിക്കൽ, റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കൽ, ബജ്റംഗ്ദൾ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനയുടെ നിരോധനം, ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള ആക്രമണങ്ങളെ അപലപിക്കുകയും അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നുള്ള വാഗ്ദാനം തുടങ്ങിയവ ആയിരുന്നു പ്രകടനപത്രികയിൽ കോൺഗ്രസ് മുന്നോട്ടുവെച്ചത്.
അതുപോലെ അഴിമതി രഹിത ഭരണവും. ഭരണകൂട ഭീകരതക്കുള്ള മറുപടിയായി ഇവിടെ എല്ലാവർക്കും മനസ്സമാധാനത്തോടുകൂടി ജീവിക്കാനുള്ള അവകാശം നൽകുകയാണ് വേണ്ടത്. അതിന് കന്നട മക്കൾ അവരുടെ വോട്ടവകാശം വിനിയോഗിക്കുകയും മതേതര സർക്കാർ രൂപവത്കരിക്കുകയും ചെയ്തിരിക്കുന്നു. അതിന് നാം അവരെ മാതൃകയാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ അടിസ്ഥാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, അഴിമതി, വികസനം, വിവിധ ജാതി മതക്കാർക്ക് ജീവിക്കാനുള്ള അവകാശം എന്നീ പ്രശ്നങ്ങൾ ഉന്നയിച്ച് മത-വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ 2024 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറിനെ തൂത്തെറിയാൻ പറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.