മനാമ: ഇന്ത്യൻ എംബസിയിൽ കർണാടക സംസ്ഥാന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. എംബസി കോൺസുലർ ഹാളിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്ട് (ഒ.ഡി.ഒ.പി) വാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കർണാടക കമ്യൂണിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും കർണാടക സംസ്ഥാനത്തിന്റെ വിശിഷ്ട ഉൽപന്നങ്ങളെയും പരിചയപ്പെടുത്തുന്നതാണ് ഒ.ഡി.ഒ.പി പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ടൂറിസം, ഉൽപന്നങ്ങൾ എന്നിവ ഒരു മാസത്തിനിടെ ബഹ്റൈനിൽ പ്രമോട്ട് ചെയ്യും.
രാജസ്ഥാൻ, കശ്മീർ, ഉത്തർപ്രദേശ് എന്നിവക്കു ശേഷം ഇത്തരത്തിൽ പ്രമോട്ട് ചെയ്യപ്പെടുന്ന നാലാമത്തെ സംസ്ഥാനമാണ് കർണാടക. ഗൾഫ് പര്യടനത്തിനെത്തിയ കർണാടകയിൽ നിന്നുള്ള ബൈക്ക് റൈഡറായ ശരത് കുമാറും എംബസി സന്ദർശിച്ചു. കന്നഡ സംഘാംഗങ്ങളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.