കർസഖാനിലെ ബീച്ച് നിർമാണം പുരോഗമിക്കുന്നു

കർസഖാൻ പുതിയ ബീച്ച് നിർമാണം 40 ശതമാനം പൂർത്തിയായി

മനാമ: നോർതേൺ ഗവർണറേറ്റിലെ കർസഖാനിൽ നിർമിക്കുന്ന പുതിയ ബീച്ചിന്റെയും പാർക്കിങ് കേന്ദ്രത്തിന്റെയും നിർമാണം 40 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നത്. 1.1 കിലോമീറ്റർ നീളത്തിൽ ബീച്ച്, 45 കാറുകൾക്കുള്ള പാർക്കിങ് കേന്ദ്രം എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. വിളക്കുകാലുകളും ട്രാഫിക് അടയാളങ്ങളും വൈകാതെ സ്ഥാപിക്കും. വിശാലമായ നടപ്പാതയും ഇവിടെയുണ്ടാകും.


Tags:    
News Summary - Karzakhan new beach construction is 40 percent complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.