മനാമ: കെ.സി.എ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് ക്ലബിന് തുടക്കമായത്. അംഗങ്ങളോടൊപ്പം എക്സിക്യൂട്ടിവ് അംഗങ്ങളും ചുമതല ഏറ്റെടുത്തു. ഗേവൽസ് ക്ലബ് 2008ൽ ആരംഭിച്ചെങ്കിലും കോവിഡ്-19 കാലയളവിൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.
അതിഥികളെയും കുട്ടികളെയും ക്ലബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം ചെയ്തു. ക്ലബ്ബ് ഭാരവാഹികളെ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അഭിനന്ദിച്ചു.
ഡിവിഷൻ സി ഡയറക്ടർ ഡി.ടി.എം സുഷമ അനിൽകുമാർ ഗുപ്ത ഗേവൽസ് ക്ലബ് അംഗങ്ങൾക്കായുള്ള സത്യപ്രതിജവൊ വാചകം ചൊല്ലിക്കൊടുത്തു. ക്ലബ് കൗൺസിൽ ചെയർമാൻ ഡി.ടി.എം അഹമ്മദ് റിസ്വിയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു.
ക്ലെയർ തെരേസ ജിയോ (വി.പി എജുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വി.പി മെംബർഷിപ്), സാവന്ന എൽസ ജിബി (വി.പി പബ്ലിക്ക് റിലേഷൻസ്), ലൂയിസ് സജി (സെക്രട്ടറി), ഇഷാൻ സിങ് (ട്രഷറർ), ജോഷ്വ ജെയ്മി (സെർജന്റ് അറ്റ് ആംസ്) എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും അംഗങ്ങളെയും അനുമോദിച്ചു. ഗേവൽസ് ക്ലബ് ജോയന്റ് കൗൺസിലർ സിമി ലിയോ, കെ.സി.എ ട്രഷറർ അശോക് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ഗേവൽസ് ക്ലബ് സെഷൻ മീറ്റിങ്ങിൽ അംഗങ്ങൾ പങ്കെടുത്തു. എല്ലാ മാസവും രണ്ട്, നാല് വെള്ളിയാഴ്ചകളിൽ ഉച്ച രണ്ട് മുതൽ നാലുവരെ മീറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്നു കൗൺസിലർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: ലിയോ ജോസഫ്, ഗേവൽ ക്ലബ് കൗൺസിലർ-39207951.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.