?????????, ??????

ഖാലിദി​െൻറ മൃതദേഹം കാണാൻ കാത്തുനിൽക്കാതെ ആ ഉമ്മ വിടവാങ്ങി

മനാമ: ബഹ്​റൈനിൽ മരിച്ച മക​​െൻറ മൃതദേഹം കാണാനുള്ള അവസരം ലഭിക്കാതെ വൃദ്ധമാതാവ്​ യാത്രയായി. മലപ്പുറം തിരൂർ കൂട് ടായി കുമ്പളകത്ത്​ നഫീസാബീവി (65)യാണ്​ ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്​. ഇവരുടെ മകൻ പ്രവാസിയായ ഖാലിദ്​ (35) ബഹ്​റ ൈനിൽ ഫെബ്രുവരി 14 ന്​ മരിച്ചിരുന്നു. ഒരാഴ്​ചയോളം മുമ്പ്​ അമിതരക്തസമ്മർദംമൂലം കുളിമുറിയിൽ ബോധരഹിതനായി വീണ ഇ​േദ്ദഹം സൽമാനിയ ആശുപത്രിയിൽ ചികിത്​സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ ആശുപത്രി കിടക്കയിലായിരുന്ന നഫീസ ബീവി മക​​െൻറ മരണവാർത്ത അറിഞ്ഞതോടെ ആകെ തകർന്ന നിലയിരുന്നുവെന്ന്​ നാട്ടിലുള്ള ബന്​ധുക്കൾ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. തുടർന്ന്​ മക​​െൻറ മൃതദേഹം കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്​തിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിലാണ്​ മാതാവും മരണപ്പെട്ട വാർത്ത എത്തുന്നത്​. നഫീസാബീവിയുടെ ഖബറടക്കം ഇന്ന്​ നടക്കുമെന്നാണ്​ അറിയുന്നത്​. അതേസമയം ഖാലിദി​​െൻറ മൃതദേഹം എത്തു​േമ്പാൾ അടക്കം ചെയ്യുന്നതിനായി ഉമ്മയുടെ ഖബറിനടുത്ത്​​ മറ്റൊരു ഖബർ കൂടി ഒരുക്കുന്നുമുണ്ട്​. കൂട്ടായികുമ്പളത്ത്​ സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയാണ്​ ഖാലദി​​െൻറ പിതാവ്​. ഖാലിദി​​െൻറ സഹോദരങ്ങൾ: ഉ​മ്മ​ർ​കു​ട്ടി, റ​ഷീ​ദ്, സ​ലാം, ഗ​ഫൂ​ർ (സൗ​ദി ), ബാ​വ, ഷം​സു, റ​ഫീ​ഖ് (സൗ​ദി), ഷ​ഫീ​ഖ്. മ​രു​മ​ക്ക​ൾ: താ​ഹി​റ(​ത​വ​നൂ​ർ) സു​ഹ​റ (എ​ട​ക്കു​ളം), സീ​ന​ത്ത് (താ​നൂ​ർ), ഫൗ​സി​യ (പ​രി​യാ​പു​രം) ന​സീ​മ (വാ​ക്കാ​ട്), മു​നീ​റ (കൈ​മ​ല​ശ്ശേ​രി), സു​മ​യ്യ, ജു​ബൈ​രി​യ (ഇ​രി​ങ്ങാ​വൂ​ർ).ന​ഫീ​സാ​ബീ​വി​യു​ടെ ഖ​ബ​റ​ട​ക്കം ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​ കൂ​ട്ടാ​യി പു​തി​യ ജു​മാ​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്​​ഥാ​നി​യി​ൽ. ഖാ​ലി​ദി​​െൻറ ഭാ​ര്യ: സു​മ​യ്യ അ​ത്താ​ണി​പ്പ​ടി. മ​ക്ക​ൾ: സ​ൻ​ഹാം, സ​ദ.

Tags:    
News Summary - khalid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.