മനാമ: ബഹ്റൈനിൽ പുതിയ ആശുപത്രിക്ക് തുടക്കമിടുന്നതിനു പിന്നിലെ കാഴ്ചപ്പാടും മിതമായ നിരക്കിൽ ഗുണമേന്മയേറിയ ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ചും കിംസ്ഹെൽത്ത് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെരീഫ് എം. സഹദുല്ല വിവരിക്കുന്നു.
• കിംസ്ഹെൽത്ത് ആശുപത്രി എപ്രകാരം ബഹ്റൈനിലെ ആരോഗ്യരംഗത്ത് കിംസിെൻറ സ്ഥാനം ഊട്ടിയുറപ്പിക്കും?
പുതിയ ആശുപത്രി തുറന്നതോടുകൂടി റോയൽ ബഹ്റൈൻ ആശുപത്രി, കിംസ്ഹെൽത്ത് ആശുപത്രി എന്നീ രണ്ട് ആശുപത്രികളും ആർ.ബി.എച്ച് മെഡിക്കൽ സെൻറർ (ജനബിയ/സാറിൽ ഉടൻ ആരംഭിക്കുന്നത്), കിംസ്ഹെൽത്ത് മെഡിക്കൽ സെൻറർ (ഉമ്മുൽ ഹസ്സം, മുഹറഖ്, അസ്കർ) എന്നീ നാല് മെഡിക്കൽ സെൻററുകളുമായി ബഹ്റൈനിലെ സ്വകാര്യ ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലിയ ദാതാവായി കിംസ്ഹെൽത്ത് മാറിക്കഴിഞ്ഞു. ബഹ്റൈനിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ എല്ലാവിധ ചികിത്സസൗകര്യങ്ങളും എത്തിക്കുകയാണ് പുതിയ സ്ഥാപനങ്ങൾ തുറക്കുന്നതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. രോഗികൾക്കാവശ്യമായ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് കിംസ്ഹെൽത്ത് എപ്പോഴും ഊന്നൽ നൽകുന്നത്. ഇതിനനുസരിച്ച് പ്രാഥമിക ചികിത്സ, ആശുപത്രിയിലെ ചികിത്സ, ഇൻപേഷ്യൻറ് സേവനം, ശസ്ത്രക്രിയ സേവനം, പുനരധിവാസം, ആശുപത്രി വിട്ടതിനു ശേഷമുള്ള വീട്ടിലെ പരിചരണം എന്നിവ നൽകിവരുന്നു.
•കിംസ്ഹെൽത്ത് ആശുപത്രിയിൽനിന്ന് ജനങ്ങൾക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?
സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ ഗുണമേന്മയുള്ള പരിചരണമാണ് കിംസ്ഹെൽത്ത് ആശുപത്രി മുന്നോട്ടുവെക്കുന്നത്. ഉമ്മുൽ ഹസ്സമിലെ കിംസ്ഹെൽത്ത് മെഡിക്കൽ സെൻറർ സന്ദർശിക്കുന്ന, കിടത്തിച്ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായ രോഗികൾക്ക് പുതിയ ആശുപത്രിയിൽ അവ ലഭ്യമാക്കും. മികച്ച സേവനങ്ങളും കൂടുതൽ പാർക്കിങ് സൗകര്യങ്ങളും പുതിയ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
•ദേശീയ കർമസേനയോടൊപ്പം ബഹ്റൈനിൽ കോവിഡ്-19 തരണംചെയ്യുന്നതിൽ കിംസ്ഹെൽത്ത് എന്തെല്ലാം സംഭാവനകൾ ചെയ്യുന്നു?
കോവിഡ്-19ന് എതിരെയുള്ള പോരാട്ടത്തിൽ തുടക്കം മുതൽ തന്നെ ബഹ്റൈൻ ദേശീയ കർമസേനയോടൊപ്പം കിംസ്ഹെൽത്ത് പങ്കുചേർന്നു. കോവിഡ് രോഗികൾക്ക് ഇൻപേഷ്യൻറ് സേവനം നൽകിയ സ്വകാര്യമേഖലയിലെ ഒരേയൊരു സ്ഥാപനമാണ് ഞങ്ങളുടേത്. 2020 ഒക്ടോബർ അവസാനം വരെ 459 രോഗികൾക്ക് കിംസ്ഹെൽത്ത് ഇൻപേഷ്യൻറ് സേവനം നൽകി. പ്രതിബദ്ധതയുള്ള ഡോക്ടർമാരും നഴ്സുമാരും ആത്മാർഥമായി പരിശ്രമിച്ചതിെൻറ ഫലമാണ് ഇത്രയും രോഗികൾക്ക് സേവനം നൽകാൻ ഞങ്ങൾക്ക് സാധിച്ചത്. ദേശീയ കർമസേനയുമായി ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തുകയും അവരുടെ നിർദേശങ്ങളും സുരക്ഷമാനദണ്ഡങ്ങളും ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി പാലിക്കുകയും ചെയ്തുവരുന്നു.
•ഉമ്മുൽ ഹസ്സമിൽ പുതിയ ആശുപത്രി വരുന്നതോടുകൂടി നിലവിലുള്ള കിംസ്ഹെൽത്ത് മെഡിക്കൽ സെൻററിന് എന്തു സംഭവിക്കും?
അംഗീകൃത എൽ.എം.ആർ.എ സെൻററായി പ്രവർത്തിക്കുന്നതിനൊപ്പം നിലവിൽ നൽകിവരുന്ന ജനറൽ മെഡിസിൻ, ദന്തചികിത്സ, ഹോളിസ്റ്റിക് മെഡിസിൻ സേവനങ്ങളും തുടരും. പുതുതായി ആരംഭിക്കുന്ന സേവനങ്ങൾ ഉടനെ പ്രഖ്യാപിക്കുന്നതാണ്. ഇപ്പോഴുള്ള ഫർമസി വിപുലപ്പെടുത്തുന്നതിനോടൊപ്പം 15 വർഷത്തെ പാരമ്പര്യത്തോടെ നിലകൊള്ളുന്ന മെഡിക്കൽ സെൻററിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും തുടർന്നും ഉണ്ടാകും.
*കിംസ് എന്ന ബ്രാൻഡ് അടുത്തിടെ കിംസ്ഹെൽത്ത് ആയി മാറ്റിയിരുന്നു. ഇതിലൂടെ പുതുതായി എന്തു പ്രതീക്ഷിക്കാം?
വർഷങ്ങളായി ഗുണമേന്മയുള്ള സേവനം, പരിചരണം, താങ്ങാനാകുന്ന ചികിത്സ ചെലവ് എന്നിവ അടിസ്ഥാനമാക്കി അഭിനന്ദനാർഹമായ പ്രവർത്തനമാണ് കിംസ് നടത്തി പോരുന്നത്. 20 വർഷത്തെ സമർപ്പിതസേവനത്തിനുശേഷം കൂടുതൽ വളർച്ചക്കും സ്വീകാര്യതക്കും മറ്റുമായി പുതിയൊരു ബ്രാൻഡ് വേണമെന്ന് ഞങ്ങൾക്ക് തോന്നി. പുതിയ ബ്രാൻഡിലൂടെ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളിലും ഒരേ നിലയിലുള്ള അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ബ്രാൻഡിെൻറ ലോഗോയിൽ കാണുന്ന ഓരോ ദളവും ഞങ്ങൾ പിന്തുടരുന്ന മൂല്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സഹാനുഭൂതി, താങ്ങാവുന്ന ചെലവ്, ധാർമികത, ഗുണമേന്മ, മികവ്, സുതാര്യത, നൂതനത്വം, വിശ്വാസം എന്നിവയാണവ. ഈ മൂല്യങ്ങളെല്ലാം ഒരു സ്ഥലത്തുനിന്നുതന്നെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന രോഗികൾക്ക് ലഭിക്കും എന്നുള്ളതാണ് ഒാരോ ദളവും മധ്യത്തിലേക്ക് ലക്ഷ്യം വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നത്. ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന ചുവന്ന നിറം ദൃഢത, നിശ്ചയദാർഢ്യം, അഭിനിവേശം എന്നിവയെ സൂചിപ്പിക്കുന്നു.
•കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ബഹ്റൈനിലെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
ആദ്യംതന്നെ, കോവിഡ്-19 നിയന്ത്രണവിധേയമാക്കാനായി ബഹ്റൈൻ നേതൃത്വവും ആരോഗ്യ മന്ത്രാലയവും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയും എടുത്തുകൊണ്ടിരിക്കുന്ന എല്ലാവിധ പരിശ്രമങ്ങളെയും മുൻകരുതലുകളെയും അഭിനന്ദിക്കുന്നു. ലോകത്തിലാകമാനം ശരാശരി ഒരു ലക്ഷം പേരിലെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടത്തിയ രാജ്യം ബഹ്റൈൻ ആണ്. ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലുമുള്ള ബഹ്റൈൻ സർക്കാറിെൻറ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
•ബഹ്റൈനിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിനെ താങ്കൾ എങ്ങനെ കാണുന്നു?
ബഹ്റൈനിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നത് പല കാരണങ്ങൾകൊണ്ടാകാം. വരുംമാസങ്ങളിലും ഇതുപോലെ കേസുകളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ബഹ്റൈൻ അധികൃതർ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അതെല്ലാം കൃത്യമായി പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരും വാക്സിനേഷൻ നടപടികളുമായി സഹകരിക്കുകയും എത്രയും വേഗംതന്നെ വാക്സിൻ എടുക്കുകയും ചെയ്യേണ്ടതാണ്. ഏതു വാക്സിൻ ആയാലും, വാക്സിൻ എടുക്കുക എന്നുള്ളത് ഈ സമയം വളരെ പ്രധാനമാണ്.
•കോവിഡ് കാലത്തിനുശേഷം ആരോഗ്യമേഖലയിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
കോവിഡ്-19 കാലഘട്ടത്തിൽ ടെലിഹെൽത്തിെൻറ സ്വീകാര്യതയിലും ഉപയോഗത്തിലുമുള്ള വർധനക്ക് നാം സാക്ഷികളായി. ഈ ഒരു പ്രവണത ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായത്, മെഡിക്കൽ സ്ഥാപനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്നതിനായി സാറ്റലൈറ്റ് ക്ലിനിക്കുകൾ പോലുള്ള പരിചരണ മാതൃകകളിലേക്ക് ചുവടുവെക്കും എന്നുള്ളതാണ്. അത്തരത്തിലൊരു സംരംഭമാണ് പുതുതായി ജനബിയ/സാറിൽ ഞങ്ങൾ തുടങ്ങുന്ന ആർ.ബി.എച്ച് മെഡിക്കൽ സെൻറർ.
*സമൂഹത്തിന് നൽകാനുള്ള സന്ദേശം?
ആരോഗ്യം സംരക്ഷിക്കുക. സുരക്ഷിതരായിരിക്കുക. അതോടൊപ്പം അധികാരികൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.