ഹമദ് രാജാവ് യു.എന്നിനെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്നു

കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ ഹ​മ​ദ് രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു

മ​നാ​മ: കു​വൈ​ത്തി​ലെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലി​മി​നെ ഹ​മ​ദ് രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​നും മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ച്ച​തി​നും രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലി​മി​നെ ഫോ​ൺ വ​ഴി അ​ഭി​ന​ന്ദി​ച്ചു. അ​ഭി​ന​ന്ദ​ന​ത്തി​ന് ബ​ഹ്‌​റൈ​ൻ രാ​ജാ​വി​ന് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​ർ​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ആ​ശം​സ കൈ​മാ​റ്റ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സ​ഥാ​ന​മേ​റ്റെ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യെ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി അ​ഭി​ന​ന്ദി​ച്ചു.

ബ​ഹ്‌​റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​യു​ക്ത ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മി​ക​ച്ച സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ൽ സ​യാ​നി അ​റി​യി​ച്ചു.

Tags:    
News Summary - King Hamad congratulated the Prime Minister of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.