മനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്ക്, സൗദി അറേബ്യയിൽ നടക്കുന്ന അടിയന്തിര ജി.സി.സി ഉച്ചകോടിയിലേക്ക് ക്ഷണപത് രം കൈമാറി. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദിെൻറ ക്ഷണപത്രമാണ് ഹമദ് രാജാവ് സ്വീകരിച്ചത്. ജി.സി.സി സെക്രട്ടറി ജനറൽ ഡോ.അബ്ദുലത്വീഫ് ബിൻ റാഷിദ് അൽസയനിയാണ് രാജാവിനെ സന്ദർശിച്ച് ക്ഷണപത്രം കൈമാറിയത്.
സമ്മേളനം വൻവിജയമാക്കാൻ ആശംസകൾ നേർന്ന ഹമദ് രാജാവ്, ജി.സി.സിയിലെ ജനതക്ക് എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ കഴിയെട്ടയെന്നും പറഞ്ഞു. മേഖലയുടെ സുരക്ഷ, സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക മേഖലയിൽ സൗദി അറേബ്യക്കുള്ള നേതൃത്വത്തെയും ദർശനത്തെയും രാജാവ് ജി.സി.സി സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.