ഹമദ് രാജാവ് അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് നമസ്‌കാരം നടത്തി

മനാമ: ബഹ്റൈൻ രാജാവ് രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് അൽ ഫിത്വർ നമസ്‌കാരം നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ് സ്പീക്കർ, മന്ത്രിമാർ, ബിഡിഎഫ്, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, നാഷണൽ ഗാർഡുമാർ എന്നിവർ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.

സുന്നി എൻഡോവ്‌മെന്റ് ബോർഡ് ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫെതൈസ് അൽ ഹജ്‌രി ഈദ് സന്ദേശം നൽകി. ഈദിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്ത അദ്ദേഹം ഹമദ് രാജാവിന് അല്ലാഹു ആരോഗ്യവും സന്തോഷവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെയെന്നും രാജ്യത്തിന് ഐശ്വര്യവും സമൃദ്ധിയും കൈവരട്ടെയെന്നും പ്രാർത്ഥിച്ചു.

ഹമദ് രാജാവ് രാജ്യത്തിനും ജനങ്ങൾക്കും, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഈദ് ആശംസ നേർന്നു. രാജ്യം കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജതജൂബിലിയോടനുബന്ധിച്ച് തടവുകാർക്ക് മാപ്പുനൽകിയതിനെ എല്ലാവരും പ്രശംസിച്ചു.

Tags:    
News Summary - King Hamad performs Eid Al Fitr prayers at Al Sakhir Palace Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.