മനാമ: ബഹ്റൈനിലെത്തിയ ഡച്ച് വയലിനിസ്റ്റായ ആൻഡ്രേ റിയുവിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസിൽ സ്വീകരിച്ചു. കലാരംഗത്ത് ആൻഡ്രേ നേടിയെടുത്ത അംഗീകാരങ്ങളും പ്രശസ്തിയും അമ്പരപ്പിക്കുന്നതാണെന്നും സംഗീത മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബഹ്റൈനിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് ആൻഡ്രേ വ്യക്തമാക്കി. ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവരെ കൂടാതെ മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.