മനാമ: ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് ഫെൽറ്റർ ഷെതായൻമായറിന്റെ സന്ദേശം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസം സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും എടുത്തുപറയുന്നതായിരുന്നു കത്ത്. ബഹ്റൈനിലെ ജർമൻ അംബാസഡർ ക്ലിമൻസ് അഗസ്റ്റിയോനസ് ഹേഗിൽ നിന്നുമാണ് അദ്ദേഹം കത്ത് സ്വീകരിച്ചത്. ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് താൽപര്യമുള്ളതായി അംബാസഡർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിന് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ജർമനിക്ക് സാധ്യമാകട്ടെയെന്ന് ഹമദ് രാജാവ് ആശംസിക്കുകയുംചെയ്തു. സാഫിരിയ്യ പാലസിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന അന്താരാഷ്ട്ര തലത്തിലെ പ്രശ്നങ്ങളും ചർച്ചയിലുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.