മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉന്നത ഉദ്യോഗസ്ഥരെ സ്വീകരിച്ചു. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, യുവജന, കായിക ഉന്നതാധികാര സമിതി വൈസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നഇൗമി എന്നിവർ പങ്കെടുത്തു.
മേഖലയിലെ നിലവിലുള്ള അവസ്ഥയെ കുറിച്ച് ചർച്ച നടക്കുകയും രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും ഉറപ്പാക്കാനാവശ്യമായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൂറ കൗൺസിൽ, പാർലമെൻറ് അധ്യക്ഷന്മാർ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ മേഖല, സ്വദേശി സമൂഹം, പ്രവാസി സമൂഹം എന്നിവർക്കെല്ലാം ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കാളികളാവുകയും രാജ്യത്തോടും ഭരണാധികാരികളോട് കൂറും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തതിന് ഹമദ് രാജാവ് പ്രത്യേകം നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.