മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വീകരിച്ചു. രാജ്യത്തിന്റെ വികസനം, പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. രാജ്യത്തിന്റെ ഉയർച്ചക്കായി കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കിരീടാവകാശിക്ക് ഹമദ് രാജാവ് പ്രത്യേകം ആശംസകൾ നേർന്നു.
ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകി ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. 33ാമത് അറബ് ഉച്ചകോടി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്നത് ബഹ്റൈന്‍ അഭിമാനകരമായെന്ന് കിരീടാവകാശി വ്യക്തമാക്കി.
അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യവും യോജിപ്പും സാധ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നും വിലയിരുത്തി. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുടെ സാന്നിധ്യം ഉച്ചകോടി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ചതായും വിലയിരുത്തി. ഉച്ചകോടിക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകിയ വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഹമദ് രാജാവ് നന്ദി അറിയിച്ചു.
ഹമദ് രാജാവിന്റെ റഷ്യൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് കിരീടാവകാശി വിയലിരുത്തി. ബഹ്റൈനും റഷ്യയും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഭാവിയിൽ ഏറെ ഗുണകരമാകുന്ന ചുവടുവെപ്പാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.