മനാമ: സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് സന്ദർശിച്ചു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡറും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ ലഫ്. കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവർ ചേർന്ന് രാജാവിനെ സ്വീകരിച്ചു.
ഡിഫൻസ് ഫോഴ്സിെൻറ വിവിധ വികസ പപദ്ധതികളെക്കുറിച്ചും പരിശീലനപരിപാടികളെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. ബി.ഡി.എഫ് അംഗങ്ങളുടെ പ്രവർത്തനത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. തികഞ്ഞ ആത്മാർഥതയോടെ ദേശീയ ഉത്തരവാദിത്തം നിറവേറ്റുന്ന ബി.ഡി.എഫിനെ രാജാവ് അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് രക്ഷാദൗത്യങ്ങളിൽ ബി.ഡി.എഫ് വഹിക്കുന്ന പങ്കിനെയും അഫ്ഗാനിസ്താനിലെ സഹോദരങ്ങളെ സഹായിക്കാൻ നടത്തിയ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.