മനാമ: സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് സന്ദർശിച്ചു. കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്‌പെഷൽ ഫോഴ്‌സ് കമാൻഡർ ലെഫ്. കേണൽ ശൈഖ് ഹമദ് ആൽ ഖലീഫ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള സേനാംഗങ്ങളുടെ പ്രതിബദ്ധതയെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഹമദ് രാജാവ് അഭിനന്ദിച്ചു.
കോവിഡ് മഹാമാരിയെ വിജയകരമായി നേരിടുന്നതിൽ മുൻനിരയിൽ നിന്ന സൈനിക, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് വിഭാഗങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. പെറു ആതിഥേയത്വം വഹിച്ച മിലിട്ടറി മാരത്തൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം കൈവരിച്ച ബി.ഡി.എഫ് അത്‌ലറ്റിക്‌സ് ടീമിനെയും രാജാവ് അഭിനന്ദിച്ചു. വിവിധ മേഖലകളിൽ രാജ്യം കൈവരിക്കുന്ന നേട്ടത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.