രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ റോയൽ ബഹ്​റൈൻ എയർഫോഴ്​സ്​ ആസ്​ഥാനം സന്ദർശിക്കുന്നു

ഹ​മ​ദ്​ രാ​ജാ​വ്​ റോ​യ​ൽ ബ​ഹ്​​റൈ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ സ​ന്ദ​ർ​​ശി​ച്ചു

മ​നാ​മ: റോ​യ​ൽ ബ​ഹ്​​റൈ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ ആ​സ്​​ഥാ​നം രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സി​ന്‍റെ 54ാമ​ത്​ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ​കാ​ര്യ മ​​ന്ത്രി ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി, ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ ല​ഫ്. ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അ​ന്നു​ഐ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വി​നെ സ്വീ​ക​രി​ച്ചു.

ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, സ്​​പെ​ഷ​ൽ റോ​യ​ൽ ഗാ​ർ​ഡ്​ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും രാ​ജാ​വി​നൊ​പ്പം അ​നു​ഗ​മി​ച്ചി​രു​ന്നു. റോ​യ​ൽ ബ​ഹ്​​റൈ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ മേ​ധാ​വി അ​ഡ്​​മി​റ​ൽ ശൈ​ഖ്​ ഹ​മ​ദ്​ ബ​ൻ അ​ബ്​​ദു​ല്ല ഹ​മ​ദ്​ രാ​ജാ​വി​നും സം​ഘ​ത്തി​നും സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഈ​സ എ​യ​ർ​ബേ​സി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ക്കു​ക​യും ബി.​ഡി.​എ​ഫി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Tags:    
News Summary - King Hamad visits the Royal Bahrain Air Force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.