മനാമ: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ മകൻ യാസിർ മഹ്മൂദ് അബ്ബാസിനെ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സ്വീകരിച്ചു. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും നീതിയുക്തവുമായ പരിഹാരമാണ് ബഹ്റൈൻ മുന്നോട്ടുവെക്കുന്നത്.
ഫലസ്തീനികളുടെ അവകാശങ്ങൾ പൂർണമായും വകവെച്ച് കൊടുക്കണമെന്നും കിഴക്കൻ ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്നും 1967ലെ അതിർത്തികൾക്കനുസരിച്ച് ഫലസ്തീൻ ഭൂമി ലഭ്യമാക്കണമെന്നുമാണ് ബഹ്റൈന്റെ നിലപാടെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ബഹ്റൈനിലേക്ക് ഹമദ് രാജാവ് യാസിർ മഹ്മൂദിനെ സ്വാഗതം ചെയ്യുകയും പിതാവ് മഹ്മൂദ് അബ്ബാസിെൻറ അഭിവാദ്യങ്ങൾ അദ്ദേഹം ഹമദ് രാജാവിനെ അറിയിക്കുകയും ചെയ്തു.
സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഫലസ്തീൻ ജനതക്ക് ബഹ്റൈൻ ഭരണാധികാരികളും ജനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും യാസിർ മഹ്മൂദ് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.