റഷ്യൻ സന്ദർശനത്തിനെത്തിയ ഹമദ് രാജാവിനെ മോസ്കോയിലെ ന്യൂകോവോ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് രാജാവ് മോസ്കോയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം റഷ്യ സന്ദർശിക്കുന്നത്. ബഹ്റൈൻ ആതിഥേയത്വം വഹിച്ച 33ാമത് അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ച് ഹമദ് രാജാവ് ചൈനയും സന്ദർശിക്കുന്നുണ്ട്. ചൈന-അറബ് സ്റ്റേറ്റ്സ് കോഓപറേഷൻ ഫോറത്തിന്റെ (സി.എ.എസ്.സി.എഫ്) ഉദ്ഘാടന സെഷനിൽ അദ്ദേഹം പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, ബഹ്റൈൻ ഉച്ചകോടിയുടെ ഫലങ്ങൾ എന്നിവ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.