മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കൗൺസിൽ മീറ്റ് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. നിസ്തുല്യമായ സേവനപ്രവർത്തനങ്ങൾ നടത്തിയ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിതാഴ പ്രവർത്തന റിപ്പോർട്ടും അഷ്റഫ് അഴിയൂർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ, സംസ്ഥാന നേതാക്കളായ അസ്സൈനാർ കളത്തിങ്കൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, ഒ.കെ. കാസിം, ജില്ല ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി, കാസിം നൊച്ചാട്, ജെ.പി.കെ. തിക്കോടി, അസ്ലം വടകര, റഫീഖ് നാദാപുരം, ഷാജഹാൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർമാരായ കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, കെ.യു. ലത്തീഫ്, റഹൂഫ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി ഫൈസൽ കോട്ടപ്പള്ളി (പ്രസി), അഷ്റഫ് അഴിയൂർ (ജന. സെക്ര), സുഹൈൽ മേലടി (ട്രഷ), പി.കെ. ഇസ്ഹാഖ് (ഓർഗ. സെക്ര), ഫൈസൽ കണ്ടിതാഴ, അഷ്റഫ് തോടന്നൂർ, നാസ്സർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടൻ, (വൈ. പ്രസി), ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, സാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. ഫൈസൽ കണ്ടിതാഴ സ്വാഗതവും ഇസ്ഹാഖ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.