കെ.എം.സി.സി ഈസ്റ്റ്‌ റിഫ ഏരിയ ഭാരവാഹികൾ

കെ.എം.സി.സി ഈസ്റ്റ്‌ റിഫ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി ഈസ്റ്റ്‌ റിഫ ഏരിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്‍റ് എൻ. അബ്ദുൽ അസീസിെന്‍റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ. സാജിദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.കെ. കാസിം ആശംസകൾ നേർന്നു. ചീഫ് റിട്ടേണിങ് ഓഫിസർ കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി, പാലക്കാട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഇൻമാസ് ബാബു എന്നിവരുടെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയെ ഐക കേണ്ഠ്യന അംഗീകരിച്ചു.

പ്രസിഡന്‍റായി റഫീഖ് കുന്നത്ത് പേരാമ്പ്ര, ജനറൽ സെക്രട്ടറിയായി ടി.ടി. അഷ്‌റഫ്‌ കുറ്റ്യാടി, ട്രഷററായി മുസ്തഫ പട്ടാമ്പി, ഓർഗനൈസിങ് സെക്രട്ടറിയായി ഷമീർ മൂവാറ്റുപുഴ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായി ആർ.കെ മുഹമ്മദ്‌, വി.പി ഫസലുറഹ്മാൻ, സി.പി ഉമ്മർ, എ.എ. റസാഖ്, വി.പി. അനസ് എന്നിവരെയും സെക്രട്ടറിമാരായി കെ. സാജിദ്, സി.ടി.കെ. സാജിർ, വി. അബ്ദുൽ റസാഖ്, കെ. റമീസ്, കെ. മുസ്തഫ എന്നിവരെയും തെരഞ്ഞെടുത്തു. പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ഇൻമാസ്ബാബു, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എം.എ റഹ്മാൻ, മുൻ പ്രസിഡന്‍റ് എൻ. അബ്ദുൽ അസീസ്, ഹംസ അൻവരി മോളൂർ, ഉസ്മാൻ ടിപ് ടോപ്, റഫീഖ് നെല്ലൂർ, ടി.എ ജബ്ബാർ, എം.കെ.സിദ്ദീഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.ടി അഷ്‌റഫ്‌ സ്വാഗതവും എം.വി സമീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC East Rifa Area Officers elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.