മനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവാസി സാമൂഹിക സുരക്ഷ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ കാമ്പയിന് ഉജ്ജ്വല തുടക്കം. 'ബൂസ്റ്റപ്പ് 21' എന്ന പേരില്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന കാമ്പയിനിെൻറ ഉദ്ഘാടനം കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഗഫൂര്‍ കൈപ്പമംഗലം മുഹമ്മദ് റാഷിദിന് അംഗത്വം നല്കി നിര്‍വഹിച്ചു.
പ്രവാസജീവിതത്തിനിടെ പ്രതിസന്ധികളില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍-അമാന പദ്ധതി നടപ്പാക്കിവരുന്നത്. പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്ക്കാണ് സാമ്പത്തികസഹായം നല്‍കിവരുന്നത്. പ്രവാസജീവിതത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ, അവശത പെന്ഷന് പ്രതിമാസം 4000 രൂപ വരെ, 25,000 രൂപ വരെയുള്ള ചികിത്സ സഹായം തുടങ്ങിയ സാമ്പത്തിക പരിരക്ഷയാണ് അല്‍-അമാന അംഗങ്ങള്‍ക്ക് നല്‍കുന്നത്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങളും അല്‍-അമാന അംഗങ്ങള്‍ക്ക് ലഭിക്കും.
കാമ്പയിന് കാലയളവില്‍ പുതുതായി അംഗത്വം എടുക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേകത സമ്മാനങ്ങൾ നൽകും. ഉദ്ഘാടനസംഗമത്തില് സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം, അല്‍-അമാന കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് കാക്കണ്ടി, നൂറുദ്ദീന്‍ മാട്ടൂല്‍, അബ്ദുറഹ്മാന് ഇയ്യോത്ത്, മൊയ്തീന് പേരാമ്പ്ര, അബ്ദുല്ല കാസര്‍കോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.