മനാമ: കെ.എം.സി.സി ബഹ്റൈൻ കാസർകോട് ജില്ല കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം 'റിഡംഷൻ-22' വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് മനാമ കെ.എം.സി.സി ആസ്ഥാനത്തെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സൈക്കോളജിസ്റ്റും ഇന്റർനാഷനൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തും. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ, മുസ്ലിംലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച കാസർകോട് ജില്ല കമ്മിറ്റി നിരവധി കർമ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സലീം തളങ്കര, ജില്ല പ്രസിഡന്റ് ഖലീൽ ആലംപാടി, ജനറൽ സെക്രട്ടറി ഹുസൈൻ സി. മാണിക്കോത്ത്, ട്രഷറർ അഷ്റഫ് അലി കണ്ടിഗെ, ഓർഗനൈസിങ് സെക്രട്ടറി അനസ് പടന്നക്കാട്, വൈസ് പ്രസിഡന്റുമാരായ ദാവൂദ് മിഹ്റാജ്, ബദ്റുദ്ദീൻ ഹാജി ചെമ്പിരിക്ക, അബ്ദുൽ റഹ്മാൻ പാലക്കി, ജോ. സെക്രട്ടറിമാരായ നൗഷാദ് മൊഗ്രാൽ പുത്തൂർ, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.