മനാമ: ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുടുംബ സംഗമം നടത്തി. മണ്ഡലം പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. ജില്ല ട്രഷറർ സുഹൈൽ മേലടിയുടെ ഖിറാഅത്തോടെ തുടങ്ങിയ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റിയും സ്ത്രീകൾക്ക് രാഷ്ട്രീയത്തിലുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് കാട്ടിൽപീടിക അധ്യക്ഷത വഹിച്ചു. 'ഉത്തമസ്ത്രീ, ഉത്തമസമൂഹം' വിഷയത്തിൽ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കമ്മിറ്റിക്കുവേണ്ടി പി. ഇസ്മായിലിനെ കെ.എം.സി.സി ബഹ്റൈൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ട്രഷറർ സുബൈർ നന്തി പൊന്നാട അണിയിച്ചു. ഫാത്തിമ തഹ്ലിയക്കുള്ള മെമന്റോ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കാട്ടിൽപീടിക സമ്മാനിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ട്രഷറർ റസാക്ക് മൂഴിക്കൽ, സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം, കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജില്ല വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, ജില്ല സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ ഹംസ കെ. ഹമദ്, അഷ്റഫ് കോറ്റാടത്ത്, അഹ്മദ്, റാഫി പയ്യോളി, ഫൈസൽ ഇയ്യഞ്ചേരി, ഷംസു നടമ്മൽ, ഒ.കെ. ഫസലു, ജാസിർ കാപ്പാട് എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ കൊയിലാണ്ടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷഹീർ മഹമൂദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.