മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉംറ ചെയ്യാൻ വേണ്ടി മക്കയിലെത്തിയ സംഘത്തെ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയയുടെ നേതൃത്വത്തിൽ മക്ക കെ.എം.സി.സി ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, വൈസ് പ്രസിഡന്റ് നാസർ കിൻസാര, വൈസ് ചെയർമാൻ ഹാരിസ് പെരുവള്ളൂർ, നജീബ് മടവൂർ എന്നിവർ ചേർന്ന് സ്വീകരണം നൽകി. മുസ്ലിം ലീഗ് നേതാവ് ഖാഇദുൽ ഖൗം ബാഫഖി തങ്ങളുടെ ഖബർ നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
സാമൂഹിക സേവന രംഗത്ത് കെ.എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ, പകരം വെക്കാനില്ലാത്തതാണെന്നും വിമർശകർപോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയ സൗജന്യ ഉംറ യാത്ര മാതൃകപരമാണെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ സ്വീകരണത്തിൽ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ട്രഷറർ സുബൈർ കെ.കെ സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടീത്തായ, ജില്ല വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര , സെക്രട്ടറി മുനീർ ഒഞ്ചിയം, ഉംറ സംഘത്തിന്റെ ചീഫ് അമീർ അബ്ദുറസാഖ് നദ്വി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.