മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയെയും സമസ്തയുടെ സച്ചതിരായ ആലിമീങ്ങളെയും കൂട്ടായി ആസൂത്രിതമായ നീക്കങ്ങളിലൂടെ പരസ്യമായി അപമാനിക്കുന്ന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ ആവർത്തിച്ചുള്ള നിന്ദ്യമായ നടപടി അങ്ങേയറ്റം ഗൗരവതരമാണെന്നും സമുദായത്തെ ചേരിതിരിവിലേക്ക് നയിക്കുന്ന ഇത്തരം പ്രസ്താവനകൾ ബന്ധപ്പെട്ടവർ ഇടപെട്ട് തിരുത്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സമസ്ത ബഹ്റൈനും പോഷക ഘടകങ്ങളായ ബഹ്റൈൻ റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീനും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈനും ഏരിയാ കമ്മിറ്റികളും സംയുക്തമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമസ്ത ബഹ്റൈൻ ജന:സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അവതാരകനും ബഹ്റൈൻ റെയിഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ജന: സെക്രട്ടറി നവാസ് കുണ്ടറ അനുവാദകരുമായാണ് പ്രമേയം അവതരിപ്പിച്ചത്. ആദർശം അമാനത്താണ് എന്ന ശീർഷകത്തിൽ ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് നടത്തിയ സംഗമത്തിലാണ് പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.